മൂവാറ്റുപുഴ: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നയിക്കുന്ന മുന്നേറ്റ യാത്രക്ക് മൂവാറ്റുപുഴയിൽ ഇന്ന് സ്വികരണം നൽകും .

വൈകിട്ട് 4ന് പേഴക്കാപ്പിള്ളി സെന്റട്രൽ ജുമാ മസ്ജിദ് അങ്കണത്തിലാണ് സ്വികരണ യോഗം. സമസ്ത ജില്ല ജന.സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈഫുദ്ദീൻ ഫൈസി തങ്ങൾ അദ്ധ്യക്ഷത വഹിക്കും. ഫാറൂഖ് ദാരിമി കൊല്ലമ്പാടി, മുജ്തബ ഫൈസി, സ്വാദിഖ് ഫൈസി താനൂർ എന്നിവർ സംസാരിക്കുമെന്ന് സ്വാഗത സംഘം ഭാരവാഹി അലി പായിപ്ര അറിയിച്ചു.