കൊച്ചി: നയതന്ത്രചാനൽ സ്വർണക്കടത്ത് കേസിൽ അസി.പ്രോട്ടോക്കോൾ ഓഫീസർ ജി. ഹരികൃഷ്‌ണനെയും യു.എ.ഇ കോൺസലേറ്റ് ജനറൽ, അറ്റാഷെ എന്നിവരുടെ ഡ്രൈവർമാരെയും കസ്‌റ്റംസ് പ്രിവന്റീവ് വിഭാഗം ചോദ്യം ചെയ്യും. ഡ്രൈവർമാർ തിങ്കളാഴ്ചയും ഹരികൃഷ്‌ണൻ ചൊവ്വാഴ്ചയും ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്.
നയതന്ത്രചാനലിലൂടെ എത്ര തവണ യു.എ.ഇ കോൺസുലേറ്റിലേക്ക് ബാഗേജുകൾ വന്നുവെന്നതിനെക്കുറിച്ച് വ്യക്തത വരുത്താനാണ് പ്രധാനമായും ഹരികൃഷ്ണനെ ചോദ്യംചെയ്യുന്നത്. നേരത്തേ വിവരങ്ങൾ തേടിയിരുന്നു.
കോൺസുലേറ്റിലെ വാഹനങ്ങളിൽ ഡോളർ കടത്തിയതിനെ കുറിച്ച് അറിയാനാണ് ഡ്രൈവർമാരെ ചോദ്യം ചെയ്യുന്നത്.