bridge
ഗർഡറിൽ വിള്ളലുണ്ടെന്ന് ആരോപണം ഉയർന്ന കടുങ്ങല്ലൂരിലെ ഓഞ്ഞിത്തോട് പാലം

ആലുവ: എടയാർ വ്യവസായ മേഖലയെയും ആലുവയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഓഞ്ഞിത്തോട് പാലത്തിന്റെ ഗർഡറിൽ വിള്ളൽ വീണതായി പരാതി. ആറുവർഷം മാത്രം പിന്നിട്ട പാലത്തിന്റെ ബലക്ഷമത പരിശോധിക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

ഗാർഡുകൾക്ക് വിള്ളൽ കാണുന്നത് നിർമ്മാണത്തിലെ അപാകതയാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. 55 വർഷം പഴക്കമുള്ള പഴയപാലം ഇപ്പോഴും ഒരു കേടുപാടുമില്ലാതെ നിൽക്കുമ്പോഴാണ് പുതിയ പാലത്തിൽ വിള്ളൽ സംഭവിച്ചിരിക്കുന്നതൈന്ന് ബി.ജെ.പി ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടർക്ക് പരാതി നൽകിയതായി ജില്ലാ ട്രഷറർ ഉല്ലാസ് കുമാർ അറിയിച്ചു. നടപടി ഇല്ലെങ്കിൽ സമരരംഗത്തേക്കിറങ്ങുമെന്നും ബി.ജെ.പി മുന്നറിയിപ്പ് നൽകി.