കോലഞ്ചേരി: പുത്തൻകുരിശ് ഗവൺമെന്റ് സർവ്വീസ് സഹകരണ സംഘത്തിന്റെ 55 മത് വാർഷിക പൊതുയോഗം നടന്നു. സംഘം പ്രസിഡന്റ് ഇ.കെ. രാജൻ അദ്ധ്യക്ഷനായി. സെക്രട്ടറി വിത്സൺ കെ. സ്കറിയ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ളസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് കെ.കെ.സുശീല, സുരേഷ്.ടി. ഗോപാൽ, ഡാൽമിയ തങ്കപ്പൻ, കെ.കെ അശോക് കുമാർ, പി.എസ്.മണിരാജ്, കെ.എം.മേരി, സി.കെ. ഷോളി, വി.കെ സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.