തൃപ്പൂണിത്തുറ: ചോറ്റാനിക്കരയിൽ ഷിഗെല്ല വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചാായത്തിനു കീഴിൽ വരുന്ന പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനം ശക്തമാക്കുവാൻ ബ്ലോക്ക് പഞ്ചായത്തിൽ നടന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം തീരുമാനിച്ചു. പൊതു ജലസ്രോതസുകളിൽ സൂപ്പർ ക്ലോറിനേഷൻ നടത്തും. ഹോട്ടലുകൾ, പൊതുമാർക്കറ്റ്, ബേക്കറികൾ തുടങ്ങിയ സ്ഥലങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. പഞ്ചായത്ത് തലത്തിൽ ആരോഗ്യപ്രവർത്തകരുടെെ യോഗം, വിളിക്കും.യോഗത്തിൽ ബ്ലോക്ക് പ്രസിഡന്റ് രാജു.പി നായർ അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത മുരളി, കെ. ജയകുമാർ, ബിജുതോമസ്, മറിയാമ്മ ബെന്നി ചോറ്റാനിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പുഷ്പ പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.