അങ്കമാലി:പുതുവത്സര ആഘോഷങ്ങൾ ഒഴിവാക്കി നായത്തോട് പ്രദേശത്തെ യൂത്ത് കോൺഗ്രസുകാർ പതിനഞ്ചാം വാർഡിലെ കിടപ്പുരോഗികൾക്ക് കേക്കും പുതപ്പും നൽകി പുതുവത്സരം ആഘോഷിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി മേരി വർഗീസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അങ്കമാലി മണ്ഡലം പ്രസിഡന്റ് ജോബിൻ ജോർജ് അദ്ധ്യക്ഷനായി. ബേസിൽ പോൾ, ആൽവിൻ വർഗീസ്, ബേസിൽ ജോൺ ബേബി, ജോയൽ ബാബു, ആൽബർട്ട് വർഗീസ്, ഭരത് എം. പി എന്നിവർ നേതൃത്വം നൽകി.