കളമശേരി: കുസാറ്റ് സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി, എൽ.എൽ.എം കോഴ്‌സുകളിൽ പട്ടികജാതി, പട്ടികവർഗ സംവരണ സീറ്റിലേക്കും പൊതു വിഭാഗങ്ങളിലും ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കുസാറ്റ് 2020 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾ തങ്ങളുടെ ഹോം പേജിൽ ലഭിക്കുന്ന ലിങ്ക് മുഖേന നാളെ വൈകിട്ട് 5 ന് മുൻപ് രജിസ്റ്റർ ചെയ്യണം. ജനറൽ, ഈഴവ, പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽപ്പെട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത നിശ്ചിത യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. (ഫോൺ: 2575465).

സെന്റർ ഫോർ ഇന്റഗ്രേറ്റഡ് സ്റ്റഡീസിൽ ഇന്റഗ്രേറ്റഡ് എം.എസ്‌സി കോഴ്‌സിൽ പൊതു, സംവരണ സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ 5ന് നടത്തും. കുസാറ്റ് 2020 റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ 4ന് തങ്ങളുടെ പ്രൊഫൈൽ പേജിൽ രജിസ്റ്റർ ചെയ്യണം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്ത പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരെയും പരിഗണിക്കും.

മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്‌സ് വകുപ്പിൽ എം.എസ്‌സി (മറൈൻ ജിയോഫിസിക്‌സ്) കോഴ്‌സിൽ ഒഴിവുള്ള പട്ടികജാതി സംവരണ സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കുസാറ്റ് 2020 റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും പങ്കെടുക്കാം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന. യോഗ്യരായവർ 5ന് രാവിലെ 11ന് എറണാകുളം ഫൈൻ ആർട്‌സ് അവന്യൂവിലുള്ള മറൈൻ ജിയോളജി വകുപ്പ് ഓഫീസിൽ ഹാജരാകണമെന്ന് വകുപ്പ് മേധാവി (ഫോൺ: 0484 2863315) അറിയിച്ചു. സ്‌പോട്ട് അഡ്മിഷൻ സംബന്ധിച്ച വിശദ വിവരങ്ങൾ admissions.cusat.ac.in ൽ ലഭിക്കും.