ആലുവ: ത്രിതല പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് കീഴ്മാട് പഞ്ചായത്ത് പൗരസംരക്ഷണസമിതി സ്വീകരണം നൽകി. ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡന്റ് അബൂബക്കർ ചെന്താര അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി.
പെരുമ്പാവൂർ നഗരസഭ ചെയർമാൻ സക്കീർ ഹുസൈൻ, ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലിസി സെബാസ്റ്റ്യൻ, സാജിത നൗഷാദ്, കീഴ്മാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അബ്ദുൽ നജീബ്, ആബിദ അബ്ദുൽഖാദർ, റസില ഷിഹാബ്, കെ.കെ സതീശൻ, ടി.പി. അബ്ദുൽ അസീസ്, സനില ടീച്ചർ, സാജു മത്തായി, കെ.കെ. ജോയി, രക്ഷാധികാരി പി.എ. മെഹബൂബ്, സെക്രട്ടറി സി.എം. ജോസ്, പി.എം. അബ്ദുൽ ഖാദർ, അബ്ദുൽകരീം എന്നിവർ സംസാരിച്ചു. സീനിയർ അംഗവും ജി.സി.ഡി.എ മുൻ സെക്രട്ടറിയുമായ എം.എൻ. സത്യദേവനെയും ആദരിച്ചു.
അതേസമയം സ്വീകരണയോഗത്തിൽ നിന്നും ജി.സി.ഡി.എ ചെയർമാൻ വി. സലീം, കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ ഉൾപ്പെടെയുള്ള ഇടത് അംഗങ്ങൾ വിട്ടുനിന്നു. ഇടതുപക്ഷം സംഘടിപ്പിക്കുന്ന ഔദ്യോഗിക സ്വീകരണ ചടങ്ങിന് ശേഷം മാത്രം മറ്റ് ചടങ്ങുകളിൽ പങ്കെടുത്താൽ മതിയെന്ന സി.പി.എം നിർദേശത്തെ തുടർന്നാണ് വിട്ടുനിന്നതെന്നാണ് വിശദീകരണം. എന്നാൽ സി.പി.എം നേതാക്കളെയല്ല ജനപ്രതിനിധികളെയാണ് ക്ഷണിച്ചതെന്നാണ് സമിതി ഭാരവാഹികളുടെ വിശദീകരണം.