കൊച്ചി: എംപ്ലോയ്‌മെന്റ് വകുപ്പ് മുഖേന മുതിർന്ന പൗരന്മാർക്കായി നടപ്പിലാക്കുന്ന നവജീവൻ സ്വയം തൊഴിൽ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ നിലവിലുള്ള 50 -65 പ്രായപരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. വായ്പ പരിധി 50,000 രൂപ വരെ. സബ്‌സിഡി വായ്പയുടെ 25 ശതമാനം, പരമാവധി 12500 രൂപ വരെ. അപേക്ഷാ ഫോറങ്ങൾ അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് ലഭിക്കും. വിവരങ്ങൾക്ക് www.employment.kerala.gov.in ഫോൺ :04842422458.