കൊച്ചി: 2020 -21 അദ്ധ്യയന വർഷം ജില്ലയിലെ വിവിധ സ്ഥാപനങ്ങളിൽ പോസ്റ്റ് മെട്രിക് കോഴ്‌സുകൾക്ക് പ്രവേശനം നേടിയ എസ്.സി, ഒ.ഇ.സി, ഒ.ബി.സി, ഒ.ബി.സി.എച്ച്, ജനറൽ വിഭാഗം വിദ്യാർത്ഥികൾ ഇ-ഗ്രാൻഡ്സ് വിദ്യാഭ്യാസാനുകൂല്യത്തിന് ഓൺലൈനി രജിസ്റ്റർ ചെയ്യണം. അപേക്ഷയുടെ ഹാർഡ്‌കോപ്പി സ്ഥാപന മേധാവിക്ക് സമർപ്പിക്കണം. എല്ലാ സ്ഥാപന മേധാവികളും അർഹമായ അപേക്ഷകൾ ഓൺലൈനായി അഞ്ചിനു മുമ്പായി ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ലഭ്യമാക്കണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0484 2422256.