അങ്കമാലി: ജനതാദൾനേതാവും മഞ്ഞപ്രയിലെ അറിയപ്പെടുന്ന നാട്ടുവൈദ്യനുമായ എ.പി. വർഗീസിന്റെ നിര്യാണത്തിൽ ചന്ദ്രപ്പുരയിൽ വച്ച് സർവകക്ഷി അനുശോചന യോഗം ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസ ഷാജൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി ഐ.പി.ജേക്കബ് അനുശോചനം പ്രമേയം വായിച്ചു. മുൻ മന്ത്രി ജോസ് തെറ്റയിൽ, ജനതാദൾ എസ് സംസ്ഥാന സെക്രട്ടറി ബെന്നി മൂഞ്ഞേലി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഇടശേരി, അഡ്വ. ജേക്കബ് മഞ്ഞളി, ബോബി ദേവസ്യ, അഡ്വ. ബിബിൻ വർഗീസ്, വാർഡ് മെമ്പർ സി.വി. അശോക്‌കുമാർ, കെ.എം. കുര്യാക്കോസ്, മഞ്ഞപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് ടി.ഡി. പൗലോസ്, ജോസൺ വി ആന്റണി, ജോണി തോട്ടക്കര, ജോസ് കാവുങ്ങൽ, ജോളി മാടൻ തുടങ്ങിയവർ സംസാരിച്ചു.