തൃപ്പൂണിത്തുറ: കുരീക്കാട് ആദർശ് സ്പെഷ്യൽ സ്കൂളിലെ പുതുവത്സര ആഘോഷ പരിപാടികൾ മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. സോനജലീന, ജോബി എ. എസ്, ഡോ. ജയശീ തുടങ്ങിയവർ വിശിഷ്ടാതിഥികളായിരുന്നു. കെ.പി. പത്മകുമാർ അദ്ധ്യക്ഷനായിരുന്നു. പി.ആർ. മഹാദേവൻ, ടോണി ചെട്ടിയാംകുന്നേൽ തുടങ്ങിയവർ പങ്കെടുത്തു.