തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ബൈപ്പാസ് പ്രഖ്യാപനം കഴിഞ്ഞ് മൂന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും യഥാർത്ഥ്യമാക്കാത്തതിൽ പ്രതിഷേധിച്ച് സമരസമിതിയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത സ്ഥലത്തെ സർവേക്കല്ലിൽ പുതുവത്സരദിനത്തിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു. തിരുവാങ്കുളത്ത് നടന്ന പ്രതിഷേധത്തിൽ ആക്ഷൻ കൗൺസിൽ പ്രസിഡന്റ് ഏലിയാസ് അമ്പാട്ടുമാലിൽ, അഡ്വ.ടി.ജി സുനിൽ എന്നിവർ സംസാരിച്ചു.