വൈപ്പിൻ: വൈപ്പിൻ തീരദേശറോഡിന്റെ പുനർനിർമ്മാണത്തിനായി 16.70 കോടി രൂപ അനുവദിച്ചതായി എസ് ശർമ്മ എം.എൽ.എ അറിയിച്ചു . എളങ്കുന്നപ്പുഴ ശൂലപാണി കവല മുതൽ ചാത്തങ്ങാട് വരെ 11 കി. മി റോഡിന്റെ ബി.എം.ബി. സി നിലവാരത്തിൽ ടാറിങ്ങിനായി പത്ത് കോടി രൂപയും തുടർന്ന് രക്തേശ്വരി ബീച്ച് വരെയുള്ള 6 കി മി റോഡിന് 6.70 കോടി രൂപയുമാണ് പൊതുമരാമത്ത് വകുപ്പിൽ നിന്ന് അനുവദിച്ചത്. നായരമ്പലം പള്ളിപ്പാലം അപ്രോച്ച് റോഡ് നിർമ്മാണത്തിന് 35 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട് . പ്രവർത്തികൾ ടെണ്ടർ ചെയ്യുന്നതിന് ഉദ്യോഗസ്ഥൻമാർക്ക് നിർദേശം നൽകിയതായും എം.എൽ.എ വ്യക്തമാക്കി .