muppathadam
എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖ വക മുപ്പത്തടം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവത്തിന് പറവൂർ രാകേഷ് തന്ത്രി, മേൽശാന്തി സുരേഷ് ശാന്തി എന്നിവരുടെ മുഖ്യകാർമികത്ത്വത്തിൽ കൊടിയേറ്റുന്നു

ആലുവ: എസ്.എൻ.ഡി.പി യോഗം മുപ്പത്തടം ശാഖ വക മുപ്പത്തടം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം ഇന്ന് സമാപി​ക്കും. പറവൂർ രാകേഷ് തന്ത്രി, മേൽശാന്തി സുരേഷ് ശാന്തി എന്നിവരുടെ മുഖ്യകാർമികത്ത്വത്തിലായി​രുന്നു കൊടിയേറി​യത്. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ആലുവ യൂണിയൻ പ്രസിഡന്റ് വി. സന്തോഷ് ബാബു, സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.ആർ. നിർമ്മൽ, ബോർഡ് മെമ്പർ ടി.എസ്. അരുൺ, ശാഖ പ്രസിസന്റ് വി.കെ. ശിവൻ, വൈസ് പ്രസിഡന്റ് വി.കെ. ഉത്തമൻ, സെക്രട്ടറി എ.ആർ. ശശി, അരവിന്ദൻ, ക്ഷേത്രം കൺവീനർ പി.വി. പ്രകാശൻ, വനിത സംഘം പ്രസിഡന്റ് വത്സല, സെക്രട്ടറി വനജ, ഗീത അരവിന്ദൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.