പെരുമ്പാവൂർ: ബൈക്കിൽ കാറിടിച്ച് അറയ്ക്കപ്പടി കുടിയിരിക്കൽ മോഹനന്റെ മകൻ മിഥുൻ (27) മരിച്ചു. വ്യാഴം രാത്രി പത്ത് മണിയോടെ അറയ്ക്കപ്പടി ജംഗ്ഷനിലായിരുന്നു അപകടം. കമ്പനിയിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന മിഥുന്റെ ബൈക്കിൽ എതിരെ വന്ന കാർ ഇടിക്കുകായിരുന്നു. ഉടൻ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെളളിയാഴ്ച്ച രാവിലെയോടെ മരി​ച്ചു. അവിവാഹിതനാണ് മിഥുൻ. മാതാവ്:മീന. വിഷ്ണു, മേഘഎന്നിവർ സഹോദരങ്ങളാണ്. സംസ്‌കാരം നടത്തി.