കൊച്ചി: ലഹരമരുന്നും കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിൽ.കാക്കനാട് വാടകയ്ക്കു താമസിക്കുന്ന കോട്ടയം മീനച്ചിൽ പൂവരണി കിഴപ്പറയാർ ദേശം നിരപ്പേൽ അനന്തു ( 28) ആണ് അറസ്റ്റിലായത്. പുതുവത്സാരാഘോഷത്തിനായി ലഹരിമരുന്നായ എ.ഡി.എം.എയും കഞ്ചാവും കൈവശം വച്ച ഇയാളെ കലൂർ സ്റ്റേഡിയത്തിന്റെ പരിസരത്തുനിന്നാണ് പിടികൂടിയത്. ഓൺലൈൻ ടാക്സിയുടെ മറവിൽ പ്രതി മയക്കുമരുന്ന് കച്ചവടം നടത്തുന്നതായി സംശയമുണ്ട്. എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി. വിനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രിവന്റീവ് ഓഫീസർമാരായ ജോർജ് ജോസഫ് , സിജി പോൾ. സി.ഇ.ഒമാരായ അനീഷ്, ദേദു , അനീഷ് കെ ജോസഫ് ,രതീഷ്, ഡ്രൈവർ അനീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു