death
അലക്സ്

കാലടി: വിനോദയാത്രക്കായി ബൈക്കിൽ പുറപ്പെട്ടവർ അപകടത്തി​പ്പെട്ട് ഒരാൾ മരി​ച്ചു. ഇന്നലെ രാവി​ലെ തമിഴ്നാട് സത്യവനത്തിനടുത്ത് വച്ച് ബൈക്കി​ൽ മി​നി​ ലോറി​യി​ടി​ച്ചാണ് അപകടം. നീലിശ്വരം നടുവട്ടം കൂട്ടാല വീട്ടീൽ ഡേവീസിന്റെ മകൻ അലക്സ് (22) ആണ് മരിച്ചത് .കൂടെ സഞ്ചരിച്ചിരുന്ന കാഞ്ഞൂർ പാറപ്പുറം സ്വദേശി പാങ്കോട് വീട്ടീൽ അജീഷിന്റെ മകൻ ശ്രീജുവി​നെ (22) ഗുരുതര പരിക്കുകളോടെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .വ്യാഴാഴ്ച വൈകീട്ടാണ് ഇരുവരും യാത്ര പുറപ്പെട്ടത്. അലക്സ് അങ്കമാലി സെൻ്റ് ആൻസ് കോളേജിലെ ബികോം അവസാന വർഷ വിദ്യാത്ഥിയായിരുന്നു. സംസ്കാരം ഇന്ന് നടുവട്ടം സെന്റ് ആന്റണീസ് പള്ളയിൽ ഡേവിസ് ,നീന ദമ്പതികളുടെ മകനാണ്.അനീഷ സഹോദരി .