klm
കരാട്ടെ ദേശീയ മെഡൽ ജേതാവിനെ ആദരിക്കുന്ന ചടങ്ങ് ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: റോട്ടറി ക്ലബ് ഒഫ് കോതമംഗലവും ജപ്പാൻ കരാട്ടെ സെന്ററും സംയുക്തമായി കരാട്ടെയുടെ സംഘടനയായ കരാട്ടെ അസോസിയേഷൻ ഒഫ് ഇന്ത്യ സംഘടിപ്പിച്ച ഒൺലൈൻ കത്ത (ഇ-കത്ത) മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് മത്സരിച്ച ഏക പുരുഷ താരം അഭയകൃഷ്ണൻ കെ ജിയെ ആദരിച്ചു. റോട്ടറി കരാട്ടെ ക്ലബ്ബ് അംഗവും എം എ കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയുമാണ് അഭയ് കൃഷ്ണൻ. 24 സംസ്ഥാനങ്ങൾ പങ്കെടുത്ത മത്സരത്തിൽ നിന്നാണ് വെങ്കല മെഡലും 5000 രൂപയുടെെ കാഷ് അവാർഡും ലഭിച്ചത്.ഇതോടനുബന്ധിച്ച് നടന്ന യോഗത്തിൽ ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാനവും കരാട്ടെയിലെ ഡിഗ്രി സർട്ടിഫിക്കറ്റുകളുടെയും വിതരണോദ്ഘാടനവും ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. കോതമംഗലം മുനിസിപ്പൽ ചെയർമാൻ കെ.കെ.ടോമി മുഖ്യ പ്രഭാഷണവും മെഡൽ ജേതാവിനുള്ള ഉപഹാരവും നൽകി.ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൻ സിന്ധു ഗണേശ് പുതുവത്സര സന്ദേശം നൽകി.ടെക്നിക്കൽ ഡയറക്ടർ ഹാൻഷി ജോയി പോൾ ബ്ലാക്ക് ബെൽറ്റ് അവാർഡ് ദാനവും നിർവഹിച്ചു.അഡ്വ.കെ.ഐ.ജേക്കബ്, ഡോ.ജോജു എം ഐസക്, പ്രതീഷ് കെ.ഫിലിപ്പ്, ഡോ.വിജിത്ത് വിജയൻ ,ബേസിൽ കെ.യു തുടങ്ങിയവർ പ്രസംഗിച്ചു.