കൊച്ചി: എറണാകുളം സൗത്ത് എൻ.എസ്.എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ 144-ാം മന്നം ജയന്തി ആഘോഷം കരയോഗം പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ് ഉത്ഘാടനം ചെയ്തു.
മുൻകൗൺസിലർ കെ.വി.പി. കൃഷ്ണകുമാർ അധ്യക്ഷനായിരുന്നു. മുൻ കൗൺസിലർ എം. ആർ. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. അജയ് ബി.മേനോൻ, ഗോപിനാഥ മേനോൻ മാറായിൽ, അഡ്വ. അനിൽ രാജ്, കാരക്കാട്ട് രാജഗോപാൽ എന്നിവർ സംസാരിച്ചു.