കാലടി: മകരവിളക്ക് മഹോത്സവത്തോടെനുബന്ധിച്ച് ചിന്മയമുദ്രയുടെ ഏറ്റവും പുതിയ അയ്യപ്പഭക്തിഗാനം യു ട്യൂബിലൂടെ ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി പ്രകാശിപ്പിച്ചു. ദിലീപ്.സി.സുകുമാരൻ രചനയും ഉണ്ണി കാർത്തിക സംഗീതവും റെജികൃഷ്ണൻ ആലാപനവും ഷിജുപത്മനാഭൻ കാമറയും സംവിധാനം നിർവഹിച്ചു. എരുമേലി ശാസ്താക്ഷേത്രം, പന്തളം, ചക്കുളത്തുകാവ് എന്നീ ക്ഷേത്രങ്ങളിലാണ് ചിത്രീകരണം നടത്തിയത്.