കൊച്ചി: തപസ്യ കലാസാഹിത്യവേദി തൃപ്പൂണിത്തുറ യൂണിറ്റ് ഫേസ് ബുക്ക് ലൈവായി ഭാഷാ പിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ അനുസ്മരണം സംഘടിപ്പിച്ചു. തൃപ്പൂണിത്തുറ സംസ്കൃത കോളേജിലെ അസി. പ്രൊഫസർ ഡോക്ടർ ജ്യോത്സന മുഖ്യപ്രഭാഷണം നടത്തി. യൂണിറ്റ് പ്രസിഡന്റ് അഡ്വ. സുഭാഷ് ചന്ദ് അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി ദിലീപ് ജി. മേനോൻ, സംസ്ഥാന സെക്രട്ടറി കെ.സതീഷ് ബാബു, തപസ്യ നിർവാഹക സമിതിയംഗം ഷിബു തിലകൻ എന്നിവർ സംസാരിച്ചു.