ആലുവ: താലൂക്ക് ലൈബ്രറി കൗൺസിലിന്റെ കീഴിൽ അങ്കമാലിയിലും മൂക്കന്നൂർ പഞ്ചായത്തിലുമുള്ള ഗ്രന്ഥശാലകളിലെ ഭാരവാഹികളുടെ യോഗം ചേർന്ന് നേതൃസമിതി രൂപീകരിച്ചു. ഭാരവാഹികളായി എ.വി. സുകുമാരൻ (ചെയർമാൻ), എ. എസ്. ഹരിദാസ് (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ താലൂക്ക് സെക്രട്ടറി വി.കെ. ഷാജി ,ജില്ലാ കൗൺസിൽ അംഗം കെ.കെ. സുരേഷ്, താലൂക്ക് ജോ. സെക്രട്ടറി കെ.പി. റെജീഷ് എന്നിവർ പങ്കെടുത്തു.