ഏലൂർ : പാട്ടുപുരയ്ക്കൽ ദേവിവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ മന്നം ജയന്തി ആഘോഷം കരയോഗം പ്രസിഡന്റ് കെ .എസ് സനന്ദനൻ ഭദ്രദീപം തെളിയിച്ച് നിർവ്വഹിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. കരയോഗ അംഗവും എലൂർ മുനിസിപ്പൽ ചെയർമാനുമായ എ.ഡി. സുജിലിനെ ആദരിച്ചു. സെക്രട്ടറി.കെ.ഉദയകുമാർ , കരയോഗം ഖജാൻജി ഗിരിഷ് ബാബു വനിതാസമാജം സെക്രട്ടറി സൗദാമിനി ചെന്താമരാക്ഷൻ എന്നിവർ സംസാരിച്ചു.