കളമശേരി: കുസാറ്റ് സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിൽ നബാർഡ് സ്‌പോൺസർ ചെയ്ത ഫാർമാർ പ്രൊഡ്യൂസർ കമ്പനികൾക്കുള്ള അഞ്ചു ദിവസത്തെ ഓൺലൈൻ മാർക്കറ്റിംഗ് പരിശീലന പരിപാടി സമാപിച്ചു. കാർഷിക ബിസിനസ്് രംഗത്ത് വളർന്നു വരുന്ന നൂതന മാനേജ്‌മെന്റ് പ്രവണതകളെ കർഷകരിലേക്ക് എത്തിക്കുക എന്ന ദൗത്യം കുസാറ്റ് ഏറ്റെടുത്തു നടപ്പാക്കുകയാണ് പരിശീലന പരിപാടി വഴി ചെയ്യുന്നതെന്ന് വൈസ് ചാൻസലർ ഡോ. കെ. എൻ. മധുസൂദനൻ സമാപന സമ്മേളനത്തിൽ പറഞ്ഞു. ഡിജിറ്റൽ മാർക്കറ്റിംഗ്, കൺസ്യൂമർ ബിഹേവിയർ, ബിസിനസ് പ്ലാൻ എന്നീ വിഷയങ്ങളെ പറ്റി കുസാറ്റിലെ വിദഗ്ധർ ക്ലാസുകൾ നയിച്ചു. സംഗീത കെ.പ്രതാപ്, സാം തോമസ്, സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ അദ്ധ്യാപകർ, നബാർഡ് ഡി.ഡി.എം അശോക് കുമാർ നായർ എന്നിവർ ചേർന്ന് പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു.