ആലുവ: ലൈസൻസ്ഡ് എൻജിനീയേഴ്‌സ് ആൻഡ് സൂപ്പർവൈസർസിന് ക്ഷേമനിധി ഉറപ്പാക്കണമെന്ന് ലെൻസ്‌ഫെഡ് 11ാം ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു. അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി. അനിൽകുമാർ, ജോയിന്റ് സെക്രട്ടറി വി.ഡി. ജയകുമാർ, ട്രഷറർ പി.ബി. ഷാജി, ജില്ലാ പ്രസിഡന്റ് കെ.വി. സജി, ജില്ലാ സെക്രട്ടറി ജിതിൻ സുധാകൃഷ്ണൻ, ജില്ലാ ട്രഷറർ പി.ജി. സനിൽ കുമാർ, കൺവീനർ കെ.എസ്. അനിൽകുമാർ എന്നിവർ സംസാരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സംഘടനാ അംഗങ്ങളെയും ഇ.സി.ബി.സി കോഴ്‌സിൽ ജയിച്ചവരെയും ആദരിച്ചു.