കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര
മഹോത്സവത്തിൽ പറ നിറ തുടങ്ങി.ദേവിയുടെ തിരുനടയിൽ മഞ്ഞൾപറയും മഹാദേവനു എള്ളു പറയും നിറയ്ക്കുക്കുന്നത് വിശേഷപ്പെട്ടതാണ്. ഇക്കുറി ഓൺലൈൻ വഴിയാണ് പറവഴിപാട് ബുക്കിംഗ് നടത്തുന്നുത്. മഞ്ഞൾ പറയും, എള്ള് പറ, മലർപറ, പൂപ്പറ, നെൽപറ എന്നിവയും നിറയ്ക്കാം. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഭക്തർക്ക് സാമൂഹിക അകലം പാലിച്ചുകൊണ്ടു തന്നെ പറ നിറയ്ക്കാനുള്ള സംവിധാനമാണ് ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയിട്ടുള്ളത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് തിരക്ക് ഇല്ലാത്തതിനാൽ സൗകര്യപ്രദമായി പറ നിറയ്ക്കാൻ ഭക്തർക്കാകുന്നുണ്ട്. ഭക്തരുടെ കുറവ് കണക്കിലെടുത്ത് ഇത്തവണ അരവണ, അവൽ നിവേദ്യങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. ശാസ്താവിന്റെ നടയിൽ എള്ളു തിരി, നാളികേരം ഉടയ്ക്കൽ തുടങ്ങിയ വഴിപാടുകൾ അനുവദിക്കുന്നതല്ല.