നെടുമ്പാശേരി: വടക്കേ അടുവാശേരി ഗ്രാമീണവായനശാല കുന്നുകര ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന ജനപ്രതിനിധികളെ ഇന്ന് ആദരിക്കും. വൈകിട്ട് 5.30 ന് വായനശാല ജംഗ്ഷനിലാണ് സ്വീകരണം.ഇതോടൊപ്പം പഞ്ചായത്ത് പരിധിയിൽപ്പെടുന്ന ബ്ളോക്ക് - ജില്ലാ പഞ്ചായത്ത് അംഗങ്ങൾക്കും സ്വീകരണമുണ്ട്.