ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന സ്വീകരണ യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചതായി എൻ.സി.പി മണ്ഡലം പ്രസിഡന്റ് എം.എ. അബ്ദുൾ സലാം അറിയിച്ചു. മുന്നണി മര്യാദ പാലിക്കാതെ സി.പി.എം ഏകപക്ഷീയമായ തീരുമാനങ്ങൾ ഘടകകക്ഷികൾക്ക് മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണ്. എൻ.സി.പിക്ക് അനുവദിച്ച ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ആർക്ക് നൽകണമെന്ന് തീരുമാനിക്കാനുള്ള അവകാശം എൻ.സി.പിക്കാണെന്നും ഇതിന് വിരുദ്ധമായി പ്രവർത്തിച്ച സി.പി.എം നയം തിരുത്തുന്നത് വരെ പഞ്ചായത്തിൽ എൽ.ഡി.എഫ് പരിപാടികളുമായി സഹകരിക്കില്ലെന്നും അദ്ദേഹം അറിയിച്ചു.