
തൃക്കാക്കര : കേന്ദ്ര സർക്കാരിന്റെ പുതിയ നിയമം മൂലം ഇന്ത്യയിലെ കർഷകർ കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയിലായെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കാരായി രാജൻ പറഞ്ഞു. സാൻ സംഘർഷ് കോഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് സംഘടിപ്പിച്ച കർഷക സമരം പന്ത്രണ്ടാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കർഷകർക്ക് ഉത്പാദനത്തിന് ആനുപാതികമായി വില കിട്ടാത്ത സ്ഥിതിയാവുന്നു.ഇങ്ങനെ തുടർന്നാൽ ഇന്ത്യയിൽ കർഷക ആത്മഹത്യകൾ പെരുകുമെന്നും അദ്ദേഹം പറഞ്ഞു. കേരള കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം സ്റ്റീഫൻ ആന്റണി അദ്ധ്യക്ഷത വഹിച്ചു.കാരായി ചന്ദ്രശേഖരൻ,ജോൺ ഫെർണാണ്ടസ് എൽ.എൽ.എ,എൻ.ആർ.ഇ.ജി.വർക്കേഴ്സ് യുണിയൻ ബീന ബാബുരാജ്,കെ.സി. ഇ.യു. ജില്ലാ കമ്മിറ്റി അംഗം കെ.എസ്.ശ്രീകുമാർ,കിസാൻ സഭ നേതാക്കളായ കെ.വി.രവീന്ദ്രൻ, എ.പി.ഷാജി, അഡ്വ.ഡനിസൻ കോമത്ത്, കെ.എസ്.ബാബുരാജ് എന്നിവർ സംസാരിച്ചു.