മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ സുഭിഷ കേരളം പദ്ധതിപ്രകാരം പായിപ്ര സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള സമൃദ്ധി സ്വയം സഹായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആട്ടായം പാടശേഖരത്തിൽ കൃഷി ചെയ്തിരിക്കുന്ന നെൽ കൃഷിയുടെ കൊയ്ത്ത് ഉത്സവവും കാർഷിക വിളകളുടെ വിളവെടുപ്പും ഞായറാഴ്ച രാവിലെ 9.30 ന് നടക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആട്ടായം പാടശേഖരത്ത് നടക്കുന്ന ചടങ്ങിൽ എൽദോ എബ്രഹാം എം.എൽഎ കൊയ്ത്ത് ഉത്സവം ഉദ്ഘാടനം ചെയ്യും. കാർഷിക വിളകളുടെ വിളവെടുപ്പ് കൺസ്യൂമർഫെഡ് ചെയർമാൻ പി.എം.ഇസ്മയിൽ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് കെ.എസ്.റഷീദ് അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.കെ.മുഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ മൈതീൻ, പഞ്ചായത്ത് മെമ്പർമാരായ ഇ.എം.ഷാജി, ദീപ റോയി, ബാങ്ക് വൈസ് പ്രസിഡന്റ് വി.എസ്.മുരളി എന്നിവർ പങ്കെടുക്കുമെന്ന് സമൃദ്ധി സ്വയം സഹായസംഘം പ്രസിഡന്റ് എ.സി.മനോജും സെക്രട്ടറി പി.എ.മൈതീനും അറിയിച്ചു.