മൂവാറ്റുപുഴ: താലൂക്ക് ലൈബ്രറി കൗൺസിലിൽ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ട്രെയിനിംഗ് കോളേജ് കൂത്താട്ടുകുളം ഹയർസെക്കന്ററി സ്കൂൾ എൻ.എസ്.എസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കാൻസർ പ്രതിരോധ മാർഗങ്ങളും ആരോഗ്യപരമായ ജീവിത ശൈലിയും എന്ന വിഷയത്തെ ആസ്പദമാക്കി നാളെ (തിങ്കൾ) ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന വെബിനാർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ .ജോഷി സ്‌കറിയ ഉദ്ഘാടനം ചെയ്യും .സഞ്ജീവനി നാഷണൽ പ്രോഗ്രാം കോർഡിനേറ്റർ സുംകി ബീഗം പ്രഭാഷണം നടത്തും. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി സി.കെ ഉണ്ണി അദ്ധ്യക്ഷത വഹിക്കും. കോലഞ്ചേരി സെന്റ്. പീറ്റേഴ്സ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ.രാജി കെ പോൾ സംസാരിക്കും .