മൂവാറ്റുപുഴ: ന്യൂഡെൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കിസാൻ കോൺഗ്രസ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഹെഡ് പോസ്റ്റാഫീസിന്റെ മുന്നിൽ നടത്തിയ ധർണ കിസാൻ കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ മുഹമ്മദ് പനക്കൽ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. അനിൽ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി. എൽദോസ്, വൈസ് ചെയർപേഴ്‌സൺ സിനി ബിജു, കൗൺസിലർ ജോയ്‌സി ജോയ്, ജില്ലാ വൈസ് പ്രസിഡന്റ് റെജി പ്ലാച്ചേരി, ദളിത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ എൻ.കെ. അനിൽകുമാർ, സാന്റോസ് മാത്യു, സലീം പനയ്ക്കൽ, ചെയറിയാൻ ആയവന, ജെലീൽ പി.കെ., ജബ്ബാർ സന്നാര, തോമസ് മുളവൂർ, ഷാഫി കബീർ സാബു ജോൺ കല്ലൂർക്കാട്, തോമസ് കെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.