തൃപ്പൂണിത്തുറ: കാട്ടിക്കുന്ന് എസ്.എൻ ഡി.പി യോഗം തൃപ്പാദപുരം ക്ഷേത്രത്തിൽ ഉത്സവവും ചുറ്റമ്പല സമർപ്പണവും ഇന്നുമുതൽ എട്ടുവരെ തീയതികളിൽ നടക്കും. മൂന്നിന് രാവിലെ 10.30ന് ക്ഷേത്ര ചുറ്റമ്പലസമർപ്പണം. സമ്മേളനം എസ്.എൻ.ഡി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് ബിനീഷ് പ്ലാത്താനത്ത് ഉൽഘാടനം ചെയ്യും. വൈകിട്ട് 7.30ന് കൊടിയേറ്റ്. നാളെ രാവിലെ 6ന് മഹാഗണപതി ഹോമം. 5 ന് രാവിലെ എട്ടുമുതൽ പാൽക്കാവടി അഭിഷേകം, വൈകിട്ട് അഞ്ചിന് ഭസ്മക്കാവടി, ഏഴാംതീയതി ചിത്തിര മഹോത്സവം, വൈകിട്ട് 7ന് വലിയ കാണിക്ക, വിളക്കാചാരം, 8ന് ആറാട്ട് മഹോത്സവം, വൈകിട്ട് 5ന് ആറാട്ട്.