നെടുമ്പാശേരി: കുറുമശേരിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലെ സ്റ്റിക്കർ നീക്കണമെന്നാവശ്യപ്പെട്ട് സ്ഥാപന ഉടമയ്ക്ക് കത്ത് നൽകിയ ഹിന്ദു ഐക്യവേദി പ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ ജില്ലാ സമിതി പ്രതിഷേധിച്ചു. രാഷ്ട്രീയ പ്രേരിതവും ചില മത തീവ്രവാദ സംഘടനകളുടെ ആവശ്യപ്രകാരവുമായിരുന്നു അറസ്റ്റെന്ന് നേതാക്കൾ പറഞ്ഞു. നടന്നത്. മതപരമായ അയിത്തം സ്ഥാപിക്കുന്ന ഉത്പന്നങ്ങളുടെ വിപണനം സർക്കാർ നിരോധിക്കാൻ തയ്യാറാകമെന്ന് ജില്ലാ ജനറൽ സെക്രട്ടറി എം.സി. സാബു ശാന്തി ആവശ്യപ്പെട്ടു.