nss
ആലുവ താലൂക്ക് എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന മന്നത്ത് പത്മനാഭന്റെ 144 -ാമത് ജന്മദിനം ആഘോഷിക്കുന്നു

ആലുവ: ആലുവ താലൂക്ക് എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ മന്നത്ത് പത്മനാഭന്റെ 144 -ാമത് ജന്മദിനം ആഘോഷിച്ചു. ആസ്ഥാന മന്ദിരത്തിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ.കെ.എസ്.ആർ. പണിക്കർ നേതൃത്വം നൽകി. യൂണിയൻ സെക്രട്ടറി പി.എസ്. വിശ്വംഭരൻ, ഇൻസ്പെക്ടർ സി. ഗോപികൃഷ്ണൻ, ഇ.പി. മണി, വി. മനോജ്, കെ. മുരളീധരൻ, പി. രമേശ്, പി. ചന്ദ്രമോഹൻ, ആർ. രഘുകുമാർ, എം.പത്മനാഭൻ നായർ, കെ. ജയ, കെ. ജയകുമാർ, വനിതാ യൂണിയൻ വൈസ് പ്രസിഡന്റ് സിന്ധു മുരളീധരൻ, സെക്രട്ടറി മഞ്ചു, രതി സതീശൻ, ദീപ എന്നിവർ പങ്കെടുത്തു.