കൊച്ചി: കേന്ദ്രസർക്കാർ ഇ.ഡിയെ ഉപയോഗിച്ച് കേരളത്തിൽ രാഷ്ട്രീയ പ്രതിയോഗികളെ നേരിടുകയാണെന്ന് ശിവസേന സംസ്ഥാന പ്രസിഡന്റ് എം.എസ്. ഭുവനചന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ നടന്ന ശിവസേന സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.ഡി ബി.ജെ.പിയുടെ ഏജന്റായാണ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ ജനാധിപത്യ ശൈലിയിൽ നേരിടുവാൻ ബി.ജെ.പി തയ്യാറാകണം. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ശിവസേന സംസ്ഥാനത്ത് മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശിവസേന എറണാകുളം ജില്ലാ പ്രസിഡന്റ് സജി തിരുത്തികുന്നേൽ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ സംഘടനാ വ്യക്താവ് പള്ളിക്കൽ സുനിൽ,സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പേരൂർക്കട ഹരികുമാർ, പിരിഞ്ഞ്മല അജി, രാമകൃഷ്ണൻ ഉണ്ണിത്താൻ, പുത്തൂർ വിനോദ് കഴക്കൂട്ടം ബിനു ദാസ്, ബിജു വാരാ പുരത്ത്, കെ.ഐ. കുഞ്ഞുമോൻ, രഞ്ജിത്ത് രാജധാനി എന്നിവർ പങ്കെടുത്തു.