nss
മൂവാറ്റുപുഴ താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ മന്നം ജയന്തി ആഘോഷത്തിന് തുടക്കം കുറിച്ച് യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് ദീപം തെളിയിക്കുന്നു

മൂവാറ്റുപുഴ: താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ 144-ാമത് മന്നം ജയന്തി ആഘോഷിച്ചു . കരയോഗം ഹാളിൽ നടന്ന ആഘോഷ ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് കെ.കെ.ദിലീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ആർ. ശ്യാംദാസ് ജയന്തി സന്ദേശം നൽകി. സെക്രട്ടറി ആർ. അനിൽകുമാർ അനുഗ്രഹ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ പി.പി. എൽദോസ് പുതുവത്സര സന്ദേശം നൽകി. വൈസ് ചെയർപേഷ്സൺ സിനിബിജു, നഗരസഭ കൗൺസിലർമാരായ ആശഅനിൽ, രാജശ്രീ രാജു, സുധ രഘുനാഥ്, യൂണിയൻ കമ്മിറ്റി അംഗങ്ങളായ കെ.ബി.വിജയകുമാർ, എൻ.പി.ജയൻ, എൻ.സുധീഷ്, നാരായണ മേനോൻ, സുരേഷ് കുമാർ, രാജശേഖരൻ തമ്പി, എം.കെ.രവീന്ദ്രൻ, പി.ജി.സുരേന്ദ്രൻ, എം.കെ. ശശികുമാർ, എൻ.സി. വിജയകുമാർ, വനിതയൂണിയൻ പ്രസിഡന്റ് ജയസോമൻ, സെക്രട്ടറി രാജി രാജഗോപാൽ എന്നിവർ സംസാരിച്ചു.