ആലുവ: സ്റ്റുഡന്റ്സ് പൊലീസ് വോളന്റിയർ കോർപ്‌സിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ 'ചിരാത് 2021' സംഘടിപ്പിച്ചു. ചിത്രരചന - ക്വിസ് മത്സരങ്ങൾ, ബോധവത്കരണ ക്ലാസ്, ഹ്രസ്വ ചിത്ര പ്രദർശനം, ലഘുലേഖ വിതരണം തുടങ്ങിയ വിവിധ ദിവസങ്ങളിലായി സംഘടിപ്പിക്കും.
സിനിമാതാരം സഞ്ജന സാജൻ ഉദ്ഘാടനം ചെയ്തു. എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ നർക്കോട്ടിക് ഡിവൈ.എസ്.പി മധുബാബു അദ്ധ്യക്ഷത വഹിച്ചു. എസ്.പി.സി അസിസ്റ്റന്റ് നോഡൽ ഓഫീസർ പി.എസ്. ഷാബു, അദ്ധ്യാപക കോ ഓർഡിനേറ്റർ അനൂബ്പ് ജോൺ, എസ്. ഗോകുൽകൃഷ്ണ, കിരൺ എൽദോ, ആൽഫ്രഡ് ആന്റോ ജേക്കബ്, അപർണ മനോജ്, സാദിക സെൽവൻ, പ്രദീപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.