prakadanam

കൊച്ചി: കെ.എസ്.ആർ.ടി.സിയിൽ നടന്ന ഹിതപരിശോധനയിൽ കെ.എസ്.ടി. എംപ്ലോയീസ് സംഘ് (ബി.എം.എസ്) നേടിയ വിജയത്തിൽ എറണാകുളം നഗരത്തിൽ ആഹ്ലാദപ്രകടനം നടത്തി. ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ. വിനോദ്കുമാർ, ജില്ലാ സെക്രട്ടറി ധനീഷ് നീറിക്കോട്, ജില്ലാ ഖജാൻജി കെ.എസ്. ശ്യാജിത്ത്, ജില്ലാ ജോയിന്റ് സെക്രട്ടറി എം.പി. പ്രദീപ്കുമാർ എന്നിവർ നേതൃത്വം നൽകി. മേഖലാ സെക്രട്ടറിമാരായ കല്യാൺ രാജീവ്, സി.എൽ. അഭിലാഷ്, മേഖലാ ട്രഷർ ജി. സന്തോഷ് എന്നിവർ പങ്കെടുത്തു.