മൂവാറ്റുപുഴ: സഹകരണ മേഖലയിൽ സ്വയം തൊഴിലിനുള്ള കർമ്മ പദ്ധതിയുമായി പായിപ്ര സർവ്വീസ് സഹകരണ ബാങ്ക് . സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയിൽപ്പെടുത്തിയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. സൂഷ്മ ചെറുകിട സംരംഭങ്ങൾ , ചെറുകിട കച്ചവടം തുടങ്ങി സ്വയം തൊഴിൽ പദ്ധതി കണ്ടെത്തുന്നവർക്ക് 9% പലിശ നിരക്കിൽ സഹകരണ ബാങ്കിലൂടെ വായ്പ ലഭ്യമാക്കുന്ന പദ്ധതിയാണ് ലക്ഷമിടുന്നത്. അ‌ഞ്ച് ലക്ഷം രൂപവരെ വായ്പ നൽകുവാനാണ് ഉദ്ദേശിക്കുന്നത്. സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ഉദ്ദേശിക്കുന്നവർ സംരംഭത്തിന്റെ പ്രോജക്ട് റിപ്പോർട്ട് സഹിതം ബാങ്കിൽ അപേക്ഷ നൽകണമെന്ന് പ്രസിഡന്റ് കെ.എസ്. റഷീദ്, സെക്രട്ടറി ബി.ജീവൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബാങ്ക് ഹെഡ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് .വിവരങ്ങൾക്ക് 8590657421