കുരിക്കാട്: നെടുംപുറത്ത് കുടിയിൽ എൻ.കെ. ജോർജ് (80 റിട്ട. ഹെഡ്മാസ്റ്റർ, സെന്റ് മേരീസ് ഹൈസ്കൂൾ, കണ്ടനാട് ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കണ്ടനാട് വിശുദ്ധ മർത്തമറിയം കത്തീഡ്രൽ സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ (റിട്ട. പ്രിൻസിപ്പൽ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, തലക്കോട്). മക്കൾ: ഡോ. സിജി എൻ. ജോർജ് (പീഡിയാട്രീഷ്യൻ, എ.പി. വർക്കി മിഷൻ ആശുപത്രി, ആരക്കുന്നം), ജിബി എൻ. ജോർജ് (മറൈൻ ചീഫ് എൻജിനിയർ). മരുമക്കൾ: ഡോ. ബീന മാത്യു, സിമി സി. മാത്യു.