പറവൂർ: പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർജനി പറവൂരിന് പുതുജീവൻ പദ്ധതിയിൽ നിർമ്മിച്ച നാല് വീടുകളുടെ താക്കോൽദാനം വി.ഡി. സതീശൻ എം.എൽ.എ നിർവഹിച്ചു. ഏഴിക്കര തറയിൽ വീട്ടിൽ ടി.കെ. ശോഭ, കോട്ടുവള്ളി കൈതാരം പുന്നക്കപ്പറമ്പിൽ വിജി പ്രബിൻ, തത്തപ്പിള്ളി ഞായപള്ളത്ത് സ്വപ്ന ചന്ദ്രൻ, പുത്തൻവേലിക്കര അറക്കപ്പറമ്പിൽ രാധാകൃഷ്ണൻ എന്നിവർക്കാണ് വീടുകൾ നിർമ്മിച്ചു നൽകിയത്. പുനർജനി പദ്ധതിയിൽ ആസ്റ്റർ ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ ആസാദ് മൂപ്പൻ അനുവദിച്ച 25 വീടുകളുടെ നിർമ്മാണവും താക്കോൽദാനവും നടന്നു. ചടങ്ങളുകളിൽ ഏഴിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. വിൻസന്റ്, വൈസ് പ്രസിഡന്റ് പി. പത്മകുമാരി, പുത്തൻവേലിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിജ ബിജു, ജില്ലാ പഞ്ചായത്തംഗം ഷാരോൺ പനക്കൽ, ബ്ളോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.എം. രാജഗോപാൽ, വി.ടി. സലീഷ്, പഞ്ചായത്തംഗങ്ങളായ രമ ഉണ്ണികൃഷ്ണൻ, എം.എസ്. രതീഷ്, ലതിന സലിംകുമാർ, രജനി ബിബി, അജല പുരുഷൻ, ലാജു കാട്ടാശ്ശേരി, ആസ്റ്റർ ഹെൽത്ത് കെയർ സീനിയർ മാനേജർ ലത്തീഫ് കാസിം തുടങ്ങിയവർ പങ്കെടുത്തു.