bms-ksrtc-
കെ.എസ്.ടി എംപ്ളോയീസ് സംഘ് (ബി.എം.എസ്) ഹിതപരിശോധനയിൽ അംഗീകാരം ലഭിച്ചതിൽ പറവൂരിൽ തൊഴിലാളികൾ വിജയാഹ്ളാദ പ്രകടനം നടന്നു

പറവൂർ: കെ.എസ്.ആർ.ടി.സി തൊഴിലാളി യൂണിയൻ ഹിതപരിശോധനയിൽ ആദ്യമായി കെ.എസ്.ടി എംപ്ളോയീസ് സംഘ് (ബി.എം.എസ്) അംഗീകാരം ലഭിച്ചതിൽ പറവൂരിൽ തൊഴിലാളികൾ വിജയാഹ്ളാദ പ്രകടനം നടത്തി. ബി.എം.എസ് മേഖലാ സെക്രട്ടറി സി.എസ്. സുബിൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എസ്. സുധീർ അദ്ധ്യക്ഷത വഹിച്ചു. സ്വാമിനാഥൻ, കെ.എസ്. ജയചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.