kklm
എസ്.എൻ.ഡി.പി യോഗംകൂത്താട്ടുകുളം യൂണിയൻ നടത്തി വരുന്ന വിവാഹപൂർവ കൗൺസിലിംഗ് കോഴ്സ് യൂണിയൻ പ്രസിഡന്റ് പി. ജി. ഗോപിനാഥ്‌ ഉദ്ഘാടനം ചെയ്യുന്നു

കൂത്താട്ടുകുളം:എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ നടത്തി വരുന്ന വിവാഹപൂർവ്വ കൗൺസിലിംഗ് കോഴ്സിന്റെ 41-ാം മത് ബാച്ച് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് യൂണിയൻ മന്ദിര ഹാളിൽ യൂണിയൻ വൈസ് പ്രസിഡന്റ് അജിമോൻ പുഞ്ചളായിന്റെ അദ്ധ്യക്ഷതയിൽ പ്രസിഡന്റ് പി. ജി. ഗോപിനാഥ്‌ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി സി.പി. സത്യൻ മുഖ്യപ്രഭാഷണം നടത്തി.കൗൺസിലറും കോ-ഓർഡിനേറ്ററുമായ പി.എം.മനോജ് സ്വാഗതവും,ഡി.സാജു, എം.പി.ദിവാകരൻ, ബിജുമോൻ പി.എം.വി.എ.സലിം, ഷീല സാജു, ലളിത ടീച്ചർ, സജിമോൻ. എം.ആർ, അജേഷ് വിജയൻ, അനീഷ് വി.എസ്, അഖിൽ ശേഖരൻ, എം.കെ.ശശിധരൻ, ശ്രീകാന്ത്.റ്റി.രാജൻ, മഞ്ജു റെജി എന്നിവർ സംസാരിച്ചു.