ആലുവ: ആലുവ പാലസിന്റെ സുരക്ഷാ കാമറകൾ വള്ളിപ്പടർപ്പുകൾക്കുള്ളിലായി. അടുത്തിടെയാണ് ആലുവ പാലസിൽ ടൂറിസം വകുപ്പ് സി.സി ടി. കാമറകൾ സ്ഥാപിച്ചത്. ആലുവ പാലസിൽ പ്രഭാത സവാരിക്കാരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഇടനിലക്കാരുടെയുമെല്ലാം താവളമായതോടെ ഒന്നര വർഷത്തോളമായി പ്രവേശനത്തിന് നിയന്ത്രണമുണ്ട്. പ്രവേശന കവാടത്തിൽ വിമുക്ത ഭടന്മാരെ കാവൽക്കാരായും നിയോഗിച്ചിട്ടുണ്ട്. ഇതിന് പുറമെയാണ് കാമറകൾ സ്ഥാപിച്ചത്. മോഷണവും തടയുകയായിരുന്നു ലക്ഷ്യം. പക്ഷേ കൊവിഡ് വ്യാപനത്തോടെ കാമറകൾ അറ്റകുറ്റപ്പണി ചെയ്യാൻ ആളില്ലാതായി.