malinyam
ആലുവ പൈപ്പ് ലൈൻ റോഡിൽ കുന്നുകൂടി കിടക്കുന്ന മാലിന്യം

ആലുവ: പൈപ്പ് ലൈൻ റോഡിൽ വാട്ടർ അതോറിട്ടി ഓഫീസിന് സമീപം മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ മുതൽ കുമിഞ്ഞുകൂടിയ മാലിന്യം പുതിയ ഭരണസമിതി ചുമതലയേറ്റ് ദിവസങ്ങളായിട്ടും നീക്കം ചെയ്തില്ല. കാൽനട യാത്രക്കാർ മൂക്കുപൊത്തി പോവേണ്ട അവസ്ഥയാണ്.

പൈപ്പ് ലൈൻ റോഡ് ടാറിംഗ് നടത്താതെ തകർന്ന് കിടക്കുന്നതിനാൽ വാഹനങ്ങൾ സാവധാനത്തിലാണ് പോകുന്നത്. അതിനാൽ വാഹനയാത്രക്കാർക്കും ദുർഗന്ധം ശ്വസിക്കേണ്ട അവസ്ഥയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാലിന്യങ്ങളെല്ലാം ഇവിടെയാണ് തള്ളുന്നത്.

പകർച്ച വ്യാധി ഭീഷണി

നഗരസഭ തൊഴിലാളികൾ ഇവിടെ മാലിന്യം കൂട്ടിയിടുന്നതിനാൽ മറ്റുള്ളവരും രാത്രികാലങ്ങളിൽ ഇവിടെ മാലിന്യം കൊണ്ട് തള്ളുകയാണ്. ഇതുമൂലം പ്രദേശത്ത് മാലിന്യം നിറഞ്ഞിരിക്കുകയാണ്. ജില്ല ആശുപത്രിയും ഇ.എസ്.ഐയും തൊട്ടടുത്താണ്.എം.എൽ.എ ഓഫീസ്, വിവിധ പൊലീസ് ഓഫീസുകൾ, ബി.എസ്.എൻ.എൽ ഓഫീസ്, വാട്ടർ അതോറിറ്റി തുടങ്ങിയവയും ഇവിടെയാണ്. ഈ ഭാഗത്തെ വിവിധ ഓഫീസുകളിലെ ജീവനക്കാർക്കും പൊതുജനങ്ങളും പകർച്ച വ്യാധി ഭീഷണിയുയർത്തുന്നു.