നെടുമ്പാശേരി: പാറക്കടവ് സൗത്ത് ദേവീപ്രസാദ് എൻ.എസ്.എസ് കരയോഗത്തിൽ മന്നം ജയന്തി ആഘോഷിച്ചു. ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ഛായചിത്രത്തിൽ കരയോഗ അംഗങ്ങൾ പുഷ്പങ്ങൾ അർപ്പിച്ചു. കരയോഗം പ്രസിഡന്റ് പി. സോമരാജൻ, സെക്രട്ടറി രാഹുൽ പാറക്കടവ്, അജിതകുമാർ, ജി. പ്രദീപ് തുടങ്ങിയവർ നേതൃത്വം നൽകി.