കൊച്ചി: ഡൽഹിയിലെ കർഷക സമരത്തിന് ശ്രീനാരായണ സഹോദര ധർമ്മവേദി, ശ്രീനാരായണ സേവാസംഘം,എസ്.എൻ.ഡി.പി യോഗം സംരക്ഷണ സമിതി, ശ്രീനാരായണധർമ്മ വേദി, ശ്രീനാരായണ സാംസ്കാരിക സമിതി, എസ്.എൻ.ഡി.പി യോഗം സമുദ്ധാരണ സമിതി എന്നീ സംഘടനകളുടെ സംയുക്ത യോഗം പിന്തുണ പ്രഖ്യാപിച്ചു. വിവാദമായ കർഷക സമരം പിൻവലിക്കണമെന്ന് പ്രൊഫ.എം.കെ.സാനുവിന്റെ അദ്ധ്യക്ഷതയിൽ എറണാകുളം സഹോദര സൗധത്തിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. ഈ മാസം ഒടുവിൽ സെക്രട്ടറിയേറ്റ് നടയിൽ ഉപവാസം അനുഷ്ഠിക്കുന്നതിനും തീരുമാനിച്ചു. സേവാസംഘം പ്രസിഡന്റ് അഡ്വ.എൻ.ഡി.പ്രേമചന്ദ്രൻ,സെക്രട്ടറി പി.പി.രാജൻ, സഹോദര ധർമ്മവേദി വർക്കിംഗ് പ്രസിഡന്റ് അഡ്വ.സി.കെ.വിദ്യാസാഗർ, കൺവീനർ കെ.ടി.ഗംഗാധരൻ,അഡ്വ.ചന്ദ്രസേനൻ, മധു പരുമല, അഞ്ചയിൽ രഘു, കെ.സോമൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.