പള്ളുരുത്തി: കാത്തിരിപ്പിന് വിരാമം. കുമ്പളങ്ങിയിലെ പൊതു കളിസ്ഥലം യാഥാർത്ഥ്യത്തിലേക്ക്. കഴിഞ്ഞ ദിവസം കെ.ജെ. മാക്സി എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ്, വൈസ് പ്രസിഡന്റ് പി.എ.സഗീർ എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു. കളിസ്ഥലത്തേക്കുള്ള റോഡിനു വേണ്ടി 12 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചു. ഇതിനായി സാങ്കേതിക തടസങ്ങൾ ഒഴിവാക്കുമെന്ന് എം.എൽ. എ പറഞ്ഞു. കളിസ്ഥലത്തിന്നായി പള്ളുരുത്തി ബ്ലോക്ക് അസി.എഞ്ചിനിയറുടെ നേതൃത്വത്തിൽ എസ്റ്റിമേറ്റ് തയ്യാറാക്കും.ഇത് പൂർത്തിയായാൽ ഈ മാസം തന്നെ ജോലികൾ ആരംഭിക്കും.ജോബി പനക്കൽ, പ്രവീൺ ഭാർഗവൻ, ആന്റണി പെരുമ്പിള്ളി, റീത്താ പീറ്റർ എന്നിവർ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.